കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ

0
110

കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ. മുതുകാട് നാലാം ബ്ലോക്ക് ഉദയനഗറിലാണ് രാവിലെ സി പി ഐ മാവോയിസ്റ്റിൻ്റെ പേരിലുള്ള പോസ്റ്ററുകൾ കണ്ടത്. മുതുകാട്ടിൽ ഖനനം അനുവദിക്കില്ലെന്നും തണ്ടെർ ബോൾട്ടിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും പോസ്റ്ററുകളിൽ പറയുന്നു.
രാവിലെയാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ചക്കിട്ടപ്പാറ മുതുകാട് നാലാം ബ്ലോക്ക് ഉദയനഗറിലാണ് സി പി ഐ മാവോയിസ്റ്റിൻ്റെ പേരിലുള്ള പോസ്റ്ററുകളും ബാനറും കണ്ടത്. ബസ് സ്റ്റോപ്പിൻ്റെ ഭിത്തിയിലാണ് പോസ്റ്ററുകൾ പതിച്ചത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരാണ് പോസ്റ്റർ. മുതുകാട്ടിൽ ഖനനം അനുവദിക്കില്ലെന്നും തണ്ടെർ ബോൾട്ടിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും പോസ്റ്ററുകളിൽ പറയുന്നു. മുഖ്യമന്തി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിൽ എന്നിവർക്കെതിരേയും പോസ്റ്ററുണ്ട്.
പോലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശമാണ് ചക്കിട്ടപ്പാറ. ഇവിടെ ഇടക്കിടെ പോസ്റ്ററുകളും വരാറുണ്ട്. മുമ്പ് ആയുധധാരികളായ മാവോയിസ്റ്റുകളെ നാട്ടുകാർ കണ്ടതായും റിപ്പോർട്ടുണ്ടായിരുന്നു. മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിലിന് തണ്ടർബോൾട്ട് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.