ദില്ലി: രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ (compulsory vaccination)പാടില്ലെന്ന് സുപ്രീംകോടതി(supreme court) .
ഒരു വ്യക്തിയെയും കൊവിഡ് വാക്സിന്‍ കുത്തി വയ്ക്കാന്‍ നിരബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിന്‍ കുത്തിവയ്ക്കാത്തവര്‍ക്ക് എതിരെ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ അത്തരം ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്സിന്റെ പാര്‍ശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.