Wednesday
17 December 2025
26.8 C
Kerala
HomeIndiaറെയിൽവേ സ്‌റ്റേഷനിൽ ഉറങ്ങി കിടന്ന ഭർത്താവിനെ മർദ്ദിച്ച് അവശനാക്കി; ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, അന്വേഷണം...

റെയിൽവേ സ്‌റ്റേഷനിൽ ഉറങ്ങി കിടന്ന ഭർത്താവിനെ മർദ്ദിച്ച് അവശനാക്കി; ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, അന്വേഷണം ആരംഭിച്ച് പോലീസ്

ഹൈദരാബാദ്: റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഭർത്താവിനും കുട്ടികൾക്കും ഒപ്പം റെയിൽവേ പ്ലാറ്റിഫോമിൽ ഉറങ്ങിക്കിടന്ന 25കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ദില്ലയിലെ റെപ്പല്ലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഗർഭിണിയായ യുവതിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വിവിധ ഭാഷാ തൊഴിലാളിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

പ്രകാശം ജില്ലയിൽ നിന്ന് രണ്ട് ദിവസം മുൻപാണ് കൊത്തുപണിയുടെ ഭാഗമായി ഭർത്താവിനും കുട്ടികൾക്കുമൊപ്പം ഗുണ്ടൂർ ജില്ലയിലെത്തിയത്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ഇവർ സ്റ്റേഷനിലെത്തിയത്. തുടർന്ന് പ്ലാറ്റ്‌ഫോമിൽ ചെലവഴിക്കുകയായിരുന്നു. പുലർച്ചെ ഉറങ്ങി കിടക്കുമ്പോൾ അജ്ഞാതരായ മൂന്ന് പേർ ഇവിടെ എത്തി ഭർത്താവിനെ വിളിച്ചുകൊണ്ടു പോയി മർദ്ദിച്ചു. ശബ്ദം കേട്ട് ഉണർന്ന യുവതിയെ പ്ലാറ്റ്‌ഫോമിനടുത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടർന്ന് ഭർത്താവ് റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിലാണ് അക്രമി സംഘം എത്തിയതെന്ന് ഭർത്താവ് പറയുന്നു. ഭർത്താവിന്റെ പരാതിയിൽ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികൾക്ക് ഗുരുതരമായ ശിക്ഷ നൽകണമെന്ന് വനിതാ കമ്മീഷൻ പോലീസിന് ശുപാർശ നൽകിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments