തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യമിട്ട റഷ്യന്‍ സൈന്യം വളരെ അടുത്തെത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി

0
130

കിയെവ്; തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യമിട്ട റഷ്യന്‍ സൈന്യം വളരെ അടുത്തെത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി.

യുദ്ധത്തിന്റെ ആദ്യ നാളുകളെ അനുസ്മരിച്ചുകൊണ്ട് ടൈം മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 24 നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രൈനില്‍ അധിനിവേശം പ്രഖ്യാപിക്കുന്നത്. അതിന് ശേഷം നടന്ന എല്ലാ പ്രധാന സംഭവങ്ങളും സെലെന്‍സ്‌കി ഓര്‍മ്മിപ്പിച്ചു.

“താനും ഭാര്യ ഒലീനയും തങ്ങളുടെ 17 വയസ്സുള്ള മകളും 9 വയസ്സുള്ള മകനും. ബോംബ് സ്‌ഫോടനം ആരംഭിച്ചു എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് അന്ന് ഉണര്‍ന്നത്. കാതടപ്പിക്കുന്ന ശബ്ദത്തിലാണ് ഓരോ ബോംബും പതിക്കുന്നത്.” ആദ്യ ദിവസത്തെ സംഭവത്തെ ഓര്‍മ്മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഞാനും എന്റെ കുടുംബവുമാണ് റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യം. പ്രസിഡന്‍ഷ്യല്‍ ഓഫീസുകള്‍ സുരക്ഷിതമായ സ്ഥലമല്ല. എത്രയും പെട്ടെന്ന് തന്നെ ഞങ്ങളെ വധിക്കാനായി റഷ്യന്‍ സൈന്യം ഇവിടെ എത്തും. റഷ്യന്‍ സ്‌ട്രൈക്ക് ടീമുകള്‍ കിയെവിലേക്ക് പാരച്യൂട്ടില്‍ കയറിയതായി തനിക്ക് വിവരം ലഭിച്ചതായും പ്രസിഡന്റ് പറഞ്ഞു.

“ആ രാത്രിക്ക് മുമ്ബ്, ഞങ്ങള്‍ സിനിമകളില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ കണ്ടിട്ടുള്ളൂ,” സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന് മികച്ച രീതിയില്‍ ആണ് സംരക്ഷണം നല്‍കുന്നത്. പിന്‍വശത്തെ പ്രവേശന കവാടത്തിലെ ഒരു ഗേറ്റ് പോലീസ് ബാരിക്കേഡുകളും പ്ലൈവുഡ് ബോര്‍ഡുകളും ഉപയോഗിച്ച്‌ തടഞ്ഞ് വെച്ചിരിക്കുകയാണ്. ആന്‍ഡ്രി പറഞ്ഞു. റഷ്യന്‍ ആക്രമണത്തിന്റെ ആദ്യ രാത്രിയില്‍ തന്നെ കോമ്ബൗണ്ടിനുള്ളിലെ കാവല്‍ക്കാര്‍ സെലന്‍സ്‌കിക്കും സഹായികള്‍ക്കും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ആക്രമണ റൈഫിളുകളും കൊണ്ടുവന്നു തന്നും എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെലന്‍സ്‌കിയുടെ ഭാര്യയും കുട്ടികളും പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡില്‍ ഇരിക്കെ രണ്ടുതവണ റഷ്യന്‍ സൈന്യം വളപ്പിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതായി യുക്രൈന്‍ മിലിട്ടറി ഇന്റലിജന്‍സ് സര്‍വീസിലെ വെറ്ററന്‍ ഒലെക്‌സി അരെസ്റ്റോവിച്ച്‌ പറഞ്ഞു. വളരെ ഭ്രാന്തമായ നിമിഷങ്ങളായിരുന്നു ഇതെന്നും ഒലെക്‌സി പറഞ്ഞു. അതേ സമയം റഷ്യയുടെ ആക്രമണത്തെ ധൈര്യപൂര്‍വ്വം നേരിട്ട് മിക്ക രീതിയില്‍ പ്രതിരോധിച്ച പ്രസിഡന്റ് സെലെന്‍സ്‌കി ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടു. രാജ്യം വിടാനുള്ള യുഎസിന്റെ വാഗ്ദാനം സെലെന്‍സ്കി നിരസിച്ചിരുന്നു. സ്വന്തം രാജ്യത്ത് തന്നെ നില്‍ക്കുമെന്നും മരണം വരെ പോരാടുമെന്നും ആണ് സെലെന്‍സ്കി അന്ന് അറിയിച്ചത്.