പാട്യാലയിൽ ഇന്റർനെറ്റ്, എസ്എംഎസ് നിർത്തലാക്കി

0
85

പഞ്ചാബിലെ പാട്യാലയിൽ മൊബൈൽ സേവനങ്ങൾ ഭാഗികമായി നിർത്തലാക്കി. ഇൻ്റർനെറ്റ്, എസ്എംഎസ് സേവനങ്ങളാണ് നിർത്തലാക്കിയത്.

വോയിസ് കോളുകൾക്ക് വിലക്കില്ല. ഖലിസ്ഥാൻ വിരുദ്ധ റാലിയുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ കലാപമുണ്ടായിരുന്നു. 4 പേർ മരണപ്പെടുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് പാട്യാലയിൽ മൊബൈൽ സേവനങ്ങൾ ഭാഗികമായി നിർത്തലാക്കിയത്. പാട്യാല കാളി മാത ക്ഷേത്രത്തിനു പുറത്തുവച്ചായിരുന്നു കലാപം.