കൊവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ല; 9 മാസം തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ

0
73

ഡൽഹി: കൊവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ അറിയിച്ചു.

രണ്ടാം ഡോസ് വാക്‌സിനും കരുതൽ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നാഷ്ണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യുണൈസേഷൻ ഇന്നലെ യോഗം ചേർന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ വാക്‌സിന്റെ ഇടവേള കുറയ്ക്കാൻ തീരുമാനമായില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. 18 വയസ് പൂർത്തിയായ, രണ്ടാം ഡോസ് വാക്‌സിന്റെ സ്വീകരിച്ച് 9 മാസം പിന്നിട്ട ആർക്കും ബൂസ്റ്റർ ഡോസ് ലഭിക്കുന്നതാണ്.