Thursday
18 December 2025
24.8 C
Kerala
HomeIndiaബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജാക്വിലിൻ കൈവശം വെച്ചിരുന്ന 7.27 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതിൽ 7.12 കോടി നടിയുടെ പേരിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമായിരുന്നു.

ജാക്വിലിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും സുകേഷ് പണം നൽകിയിരുന്നു. ഏകദേശം 1,73,000 ഡോളറാണ് ജാക്വിലിന്റെ കുടുംബത്തിനായി സുകേഷ് ചെലവാക്കിയത്. ഇതിന് പുറമെ, 5.71 കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് വേണ്ടിയും ഇയാൾ വാങ്ങിയിരുന്നു എന്ന് ഇഡി പറയുന്നു.

രാഷ്‌ട്രീയപ്രവർത്തകൻ ടിടിവി ദിനകരൻ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് സുകേഷ് ചന്ദ്രശേഖർ. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 4ന് ഇയാളെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഡൽഹിയിലെ ഒരു വ്യവസായിയുടെ ഭാര്യയിൽ നിന്നും 215 കോടി തട്ടിയ കേസിൽ സുകേഷിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടിടിവി ദിനകരൻ ഉൾപ്പെട്ട തട്ടിപ്പ് കേസിലും ഇയാൾ പ്രതി ചേർക്കപ്പെട്ടത്.

RELATED ARTICLES

Most Popular

Recent Comments