അമ്മ’യില്‍ വിജയ് ബാബുവിനെതിരേ നടപടിയുണ്ടായേക്കും

0
73

കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരേ ലൈംഗിക പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ യോഗം വിളിച്ച് താരസംഘടന ‘അമ്മ’. നാളെ കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ വിജയ് ബാബുവിനെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. ആഭ്യന്തര പരാതി പരിഹാര സെല്ലിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
യുവനടിയാണ് വിജയ് ബാബുവിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. ഒന്നരമാസത്തോളം തനിക്ക് വലിയ ശാരീരിക മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്ന് ഇവര്‍ ആരോപിച്ചു. ഇതുകൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, വിജയ് ബാബു ഇതുവരെ പോലീസിന് മുന്നില്‍ കീഴടങ്ങിയിട്ടില്ല. കേസില്‍ മുന്‍കൂര്‍ രാജ്യത്തിനുള്ള നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ദുബായിലാണ് താനെന്നാണ് വിജയ് ബാബു പറയുന്നത്.