കൊവിഡ് ആശങ്ക; പരോള്‍ ലഭിച്ചവരെല്ലാം ജയിലുകളിലേക്ക് മടങ്ങണം; സുപ്രീംകോടതി ഉത്തരവ്

0
87

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരോള്‍ ലഭിച്ചവരെല്ലാം ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജയിലുകളിലേക്ക് മടങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി തള്ളി. ജയിലുകളില്‍ ഹാജരാകുന്നതിനായി സുപ്രീംകോടതി രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. രാജ്യം സാധാരണ നിലയിലേക്കെത്തിയെന്ന് ഹര്‍ജി തള്ളികൊണ്ട് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച്. ടി.പി വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ. രജീഷ് അടക്കമുള്ള തടവുകാരാണ് കോടതിയെ സമീപിച്ചത്. കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ നീട്ടണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അപ്പോള്‍ വന്നിരിക്കുന്ന ഉത്തരവ് അനുസരിച്ചു പ്രത്യേക പരോള്‍ ലഭിച്ച എല്ലാവരും ഉടന്‍ മടങ്ങി എത്തേണ്ടി വരും.