ഒമാനിലെ സലാലയില്‍ പള്ളിയില്‍ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

0
106

സലാല: ഒമാനിലെ സലാലയില്‍ പള്ളിയില്‍ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തീനെയാണ് സലാലയിലെ ഖദീജ പള്ളിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ പത്തരയ്ക്കാണ് മൊയ്തീന്‍ പള്ളിയിലെത്തിയത്. പതിനൊന്ന് മണിക്ക് പള്ളിയിലെത്തിയയാളാണ് മൊയ്തീനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്നും തോക്കും കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ നമസ്‌കാരം നിര്‍ത്തിവച്ചു.