ടിക്ടോക്കിന് എതിരാളിയാകാനൊരുങ്ങി യൂട്യൂബ് ഷോട്ട്സ്

0
71

ടിക്ടോക്കിന് എതിരാളിയായി യൂട്യൂബ് ഷോട്ട്‌സ്. ഒരു വര്‍ഷം മുമ്പുള്ളതിന്റെ നാലിരട്ടി കാഴ്ചകാരാണ് യൂട്യൂബ് ഷോര്‍ട്‌സിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 3000 കോടിയിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു.

യൂട്യൂബ് ഷോര്‍ട്ട് നൂറിലധികം രാജ്യങ്ങളിലേക്ക് നിലവില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും ഹ്രസ്വ രൂപത്തിലുള്ള വീഡിയോകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘യൂട്യൂബില്‍ ഹ്രസ്വ വീഡിയോ നിര്‍മ്മിക്കുന്നത് വഴി അതിന്റെ സൃഷ്ടാക്കള്‍ക്ക് വീഡിയോകളില്‍ നിന്നും വരുമാനം നേടാന്‍ സഹായിക്കുന്നുണ്ട്. ആദ്യപടി ഞങ്ങളുടെ 100 ദശലക്ഷം ഡോളറിന് യൂട്യൂബ് ഷോര്‍ട്ട് ഫണ്ടാണ്. ഇത് ഇപ്പോള്‍ ആഗോളതലത്തില്‍ 100 രാജ്യങ്ങള്‍ ലഭ്യമാണ്‌’, സീനിയര്‍ വൈസ് പ്രസിഡണ്ടും ചീഫ് ബിസിനസ് ഓഫീസറുമായ ഫിലിപ്പ് ഷിന്‍ഡ്‌ലര്‍ പറഞ്ഞു.