Saturday
10 January 2026
31.8 C
Kerala
HomeSportsറെയിൽവേയുടെ ബാസ്‌ക‌റ്റ് ബോൾ താരം കെ സി ലിതാര ചെയ്‌ത സംഭത്തിൽ കോച്ച് രവി സിം​ഗിനെതിരെ...

റെയിൽവേയുടെ ബാസ്‌ക‌റ്റ് ബോൾ താരം കെ സി ലിതാര ചെയ്‌ത സംഭത്തിൽ കോച്ച് രവി സിം​ഗിനെതിരെ ആരോപണവുമായി ബന്ധുക്കൾ രം​ഗത്ത്

റെയിൽവേയുടെ ബാസ്‌ക‌റ്റ് ബോൾ താരം(Malayali basketball player) കെ സി ലിതാര (23) ആത്മഹത്യ(suicide) ചെയ്‌ത സംഭത്തിൽ കോച്ച് രവി സിം​ഗിനെതിരെ ആരോപണവുമായി ബന്ധുക്കൾ രം​ഗത്ത്.
കോച്ചിന്റെ മാനസിക പീഡനമാണ് ലിതാരയെ ആത്മഹത്യയിലേക്ക് നടയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. റീ പോസ്റ്റുമോർട്ടം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിനുള്ളിലാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജീവ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റോഡ് നമ്പർ ആറ് ഫ്‌ളാറ്റിൽ മുറിയിലെ സീലിങ്‌ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ആറുമാസമായി പട്ന ദാനംപുരിയിലെ ഡിആർഡിഎംഒ ഓഫീസിലായിരുന്നു ജോലി. മൂന്ന് ദിവസമായി ലിതാരയെ ബന്ധുക്കൾക്ക് ഫോണിൽ ലഭിക്കാത്തതിനാൽ ഫ്ലാറ്റ് ഉടമയുമായി ബന്ധപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ മുറി അടച്ച നിലയിലായതിനാൽ പൊലീസ് സഹായത്തോടെ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

RELATED ARTICLES

Most Popular

Recent Comments