കൂട്ടുകാര്‍ക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ഫ്രീസറിനുള്ളില്‍ കയറി; ശ്വാസം കിട്ടാതെ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
56

ബംഗളൂരു: ഒളിച്ച് കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ കയറിയിരുന്ന കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്. മൈസൂരുവില്‍ നിന്നാണ് ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്തത്. മസാജ് സ്വദേശികളായ ഭാഗ്യ (9), കാവ്യ (5) എന്നിവരാണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെയായിരുന്നു സംഭവം. വീടിന് പിന്നില്‍ ഉപേക്ഷിച്ച് ഇട്ടിരുന്ന ഐസ്‌ക്രീം പെട്ടിയിലാണ് ഇരുവരും കയറി ഒളിച്ചത്. എന്നാല്‍ പെട്ടിക്കുള്ളില്‍ കയറിയതോടെ ഇത് പുറത്തിറങ്ങാനാകാത്ത വിധം ലോക്ക് ആയി.

ഇതോടെ ശ്വാസം കിട്ടാതെ കുട്ടികള്‍ മരിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളെ കാണാതായതോടെ തിരഞ്ഞിറങ്ങിയ മാതാപിതാക്കളാണ് പെണ്‍കുട്ടികളെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.