പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ്

0
97

ഉത്തര്‍പ്രദേശ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ്. മുസഫര്‍നഗര്‍ കോടതിയുടേതാണ് വിധി.
കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സഞ്ജീവ് തിവാരി അധ്യക്ഷനായ ബഞ്ച് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷം നടനെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കിയതായി കോടതി വിധിച്ചു.
2012-ലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന്‍ മിനിസുദ്ദീന്‍ സിദ്ദിഖിക്കെതിരേ ലൈംഗിക പീഡനാരോപണം ഉയര്‍ന്നത്. കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചപ്പോള്‍ നവാസുദ്ദീന്‍ സിദ്ദിഖിയടക്കമുള്ള കുടുംബാംഗങ്ങള്‍ പിന്തുണച്ചുവെന്നുമാണ് പരാതി.
മുംബൈയിലെ വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മുസഫര്‍നഗറിലെ ബുദ്ധാന സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.