ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ജീവനക്കാരൻ കടയിലെത്തി ഉടമയെ തീകൊളുത്തി; ഇരുവരും മരിച്ചു

0
64

പൂനെ: തയ്യൽക്കടയിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, 35 വയസുള്ള പുരുഷനും 32 കാരിയായ സ്ത്രീയും ഗുരുതരമായി പൊള്ളലേറ്റ് മരിച്ചതായി (Sets fire) പൂനെ സിറ്റി പോലീസ് അറിയിച്ചു. മിലിന്ദ് നാഥ് സാ​ഗർ‌ (35), ബാല നോയ ജോണിം​ഗ് (32) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

ഇവർക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയായ പ്രശാന്ത്കുമാർ ദേബ്നാർ (26) 35% പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നാഥ്‌സാഗറും ജോണിംഗും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.

ശനിയാഴ്ച രാത്രി നാഥ്‌സാഗർ കടയിലെത്തി ജോണിങ്ങിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് ചന്ദൻ ന​ഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ്ജ് ഇൻസ്പെക്ടർ സുനിൽ ജാദവ് പറഞ്ഞു. തീ പടർന്നപ്പോൾ ജോണിംഗ് അയാളെ മുറുകെ പിടിച്ചു. തുടർന്ന് ഇരുവർക്കും ഗുരുതരമായ പൊള്ളലേറ്റു. പൂനെയിലെ വഡ്​ഗാർ ഷേരിയിലാണ് സംഭവം നടന്നത്.