Sunday
11 January 2026
24.8 C
Kerala
HomeIndiaഇത് പുതിയ തട്ടിപ്പ്; നാടൻ കുതിരയ്ക്ക് കറുത്ത ചായം പൂശി വിറ്റു, തട്ടിയെടുത്തത് 23 ലക്ഷം

ഇത് പുതിയ തട്ടിപ്പ്; നാടൻ കുതിരയ്ക്ക് കറുത്ത ചായം പൂശി വിറ്റു, തട്ടിയെടുത്തത് 23 ലക്ഷം

തട്ടിപ്പുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ലോകത്താണ് നമ്മളിപ്പോൾ. ഒരു ദിവസം വാർത്തകൾ ശ്രദ്ധിച്ചാൽ തന്നെ തട്ടിപ്പുകളുടെ പലതരം നമുക്ക് കാണാൻ പറ്റും. ഇനി പറയുന്നത് പുതിയൊരു തട്ടിപ്പിനെ കുറിച്ചാണ്. നടൻ കുതിരയെ പെയിന്റ് അടിച്ച് നിറം മാറ്റി 23 ലക്ഷം തട്ടിയെടുത്തിരിക്കുകയാണ്. പഞ്ചാബിലെ വസ്ത്രവ്യാപാരിയായ രമേഷ് സിങാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.

അപൂർവയിനം കുതിരകൾ മേയുന്ന ഫാം വേണമെന്നതാണ് രമേഷ് സിംഗിന്റെ സ്വപ്നം. അതിലേക്കായി കുതിരയെ വാങ്ങിയതായിരുന്നു അദ്ദേഹം. എന്നാൽ വാങ്ങിയതിന് ശേഷമാണ് പണി കിട്ടിയ വിവരം അദ്ദേഹം അറിഞ്ഞത്. തന്റെ ഫാമിലേക്ക് വിലപിടിപ്പുള്ള മാർവാരി ഇനത്തിലെ അത്യപൂർവമായ കറുത്ത കുതിരകളിലൊന്നിനെ വേണമെന്നാണ് രമേഷ് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച് തട്ടിപ്പുകാർ എത്തി. കുതിര പക്കലുണ്ട്. വിലയുറപ്പിക്കാം. 23 ലക്ഷം രൂപയ്ക്ക് അദ്ദേഹം ആ കറുത്ത കുതിരയെ സ്വന്തമാക്കി.

7.6 ലക്ഷം രൂപ പണമായും ബാക്കി തുകയ്ക്കു ചെക്കായും അവർക്ക് നൽകി. എന്നാൽ സംഭവിക്കാൻ പോകുന്ന തട്ടിപ്പിനെ കുറിച്ച് രമേഷ് അറിഞ്ഞില്ല. പണമിടപാടുകൾ എല്ലാം തീർത്ത് കുതിരയെ ഫാമിലേക്ക് കൊണ്ടുവന്നു. കുളി കഴിഞ്ഞപ്പോൾ കുതിര നിറമാറി നാടൻ കുതിരയായി മാറി. എങ്ങെയൊക്കെയാണേലും തട്ടിപ്പുകാർക്ക് ലാഭം മാത്രം. തനിക്ക് പറ്റിയ തട്ടിപ്പിൽ ആകെ പൊല്ലാപ്പ് പിടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

RELATED ARTICLES

Most Popular

Recent Comments