Saturday
10 January 2026
26.8 C
Kerala
HomeIndiaഡൽഹിയിലെ നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി

ഡൽഹിയിലെ നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി

ഡൽഹിയിലെ നാല്‍പതോളം ഗ്രാമങ്ങളുടെ സ്ഥലപ്പേരുകള്‍ മാറ്റണമെന്ന അവശ്യവുമായി ബിജെപി വീണ്ടും രംഗത്ത്. പുരാതന ഇന്ത്യയിലെ മുഗള്‍ ഭരണ കാലഘട്ടത്തിലെ ഇസ്‌ലാമിക പേരുകള്‍ ഉള്ള ഗ്രാമങ്ങളുടെ പേര് മാറ്റണമെമെന്ന് ബിജെപി ഡൽഹി പ്രസിഡന്റ് ആദേശ് ഗുപ്ത ആവശ്യപ്പെട്ടു.
മുഹമ്മദ് പുർ എന്ന ഗ്രാമത്തിന്റെ പേര് മാധവപുരമെന്നാക്കണം എന്നും ഇതിനായി സൗത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രമേയം പാസാക്കിയെങ്കിലും ഡൽഹി സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു.
സമാനമായി യു പി ബിജെപി സര്‍ക്കാര്‍ അലഹബാദിന്റെ പേര് പ്രയാഗ്രാജ് ആയും ഫൈസാബാദിന്റെ പേര് അയോധ്യ ആയും മാറ്റിയിരുന്നു. ഇപ്പോൾ ഉത്തർ പ്രദേശിലെ സുല്‍ത്താന്‍പൂരിന്റെ പേര് ഭവന്‍പൂരും അലിഗഢിന്റെ പേര് ഹരിഗഡും മെയിന്‍പുരിയുടെ പേര് മായന്‍ നഗറും ഫിറോസാബാദിന്റെ പേര് ചന്ദ്രനഗറും മിര്‍സാപൂരിന്റെ പേര് വിന്ധ്യാദമും ആയി മാറ്റണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments