കേരള ബിജെപിയിൽ തമ്മിലടി : അമിത് ഷാ കേരളത്തിലേക്കില്ല

0
81

തിരുവനന്തപുരം: ഏപ്രിൽ 29ന് നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം റദ്ധാക്കി . ബിജെപി പൊതുസമ്മേളനത്തിലും പട്ടികജാതി സംഗമത്തിലും പങ്കെടുക്കുന്നതിനായിട്ടാണ് അമിത് ഷാ കേരളത്തിൽ എത്താനിരുന്നത്. പരിപാടിക്കായി ബിജെപി വിപുലമായ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലുടനീളം അമിത് ഷായെ സ്വാഗതം ചെയ്തുളള ഹോർഡിംഗുകളും ഉയർന്നിരുന്നു. അമിത് ഷാ സന്ദർശിക്കാനിരുന്ന വേദികകളെല്ലാം സുരേന്ദ്രൻ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.

ബിജെപി സംസ്ഥാന നേതൃത്വത്തിൽ സമൂല മാറ്റത്തിനാണ് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന. സുരേന്ദ്രനെ പ്രസിഡന്റ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവിശ്യം ശക്തമാണ്. ഇതാണ് കേരളം ബിജെപിയിൽ തർക്കം രൂക്ഷമാകാൻ കാരണം. ശോഭ സുരേന്ദ്രൻ കൃഷ്‌ണദാസ്‌ തുടങ്ങിയ നേതാക്കൾ വിട്ടുനിൽക്കുകയാണ്. 29ന് നടക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ അമിത്ഷാ തന്നെ ഇക്കാര്യം സൂചിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ട്. കെ സുരേന്ദ്രന് പകരം സുരേഷ് ഗോപിയുടെ പേരിനാണ് പ്രഥമപരിഗണന. എം ടി രമേശിനെ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തെത്തിച്ച് പുതിയ നേതൃനിരയെ സൃഷ്ടിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കമെന്നും റിപ്പോർട്ടുണ്ട്.

സുരേഷ് ഗോപിയെ അധ്യക്ഷസ്ഥാനത്ത് എത്തിക്കാനാണ് രാജ്യസഭാ കാലാവധി നീട്ടി നൽകേണ്ട എന്ന തീരുമാനം ദേശീയ നേതൃത്വം സ്വീകരിച്ചത്.അമിത്ഷാ പങ്കെടുക്കുന്ന യോഗത്തിൽ നിർബന്ധമായും ഉണ്ടാകണമെന്ന നിർദേശം നേതൃത്വം സുരേഷ് ​ഗോപിക്ക് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ സുരേഷ് ഗോപിയെ കൊണ്ടുവരുന്നതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. നേതൃമാറ്റത്തെ ചൊല്ലി പല ഗ്രൂപ്പുകളിയി പിരിഞ്ഞ് തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് അമിത് ഷാ സന്ദർശനം റദ്ധാക്കിയത്. സന്ദർശനത്തിന്റെ ഒരുക്കങ്ങൾക്കായി കോടികളാണ് ബിജെപി പൊടിച്ചത്.