മര്‍ദനമേറ്റ പെണ്‍കുട്ടികള്‍ക്കെതിരെ ലീഗ് നേതാക്കളുടെ സൈബര്‍ ആക്രമണം

0
112

മലപ്പുറത്ത് (Malappuram)നടുറോഡില്‍ വെച്ച് സഹോദരിമാരെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ മുസ്ലിംലീഗിന്റെ പ്രാദേശിക നേതാക്കളുടെ സൈബര്‍ ആക്രമണം(Cyber attack). കരിങ്കലത്താണി സ്വദേശിനികളായ അസ്ന കെ അസീസ്, ഹംന കെ അസീസ് എന്നിവര്‍ക്കെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍(Social media) ലൈംഗിക ചുവയോടെയുള്ള സൈബര്‍ ആക്രമണം നടക്കുന്നത്. ലീഗ്(League) നേതാവും തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തില്‍ യുവതികള്‍ക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികള്‍ പരപ്പനങ്ങാടി(Parappanangadi) പൊലീസില്‍ പരാതി നല്‍കി. ഡ്രസിങ്ങിനെപ്പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ഫേക്ക് ഐഡികളിലൂടെ കമന്റുകള്‍ വരികയാണെന്ന് യുവതികള്‍ പറഞ്ഞു.
മോശമായ തരത്തില്‍ സൈബര്‍ ആക്രമണമുണ്ടായിട്ടും ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മറ്റ് പാര്‍ട്ടിക്കാര്‍ നല്ല പിന്തുണയാണ് നല്‍കിയതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. മതവിദ്വേഷം പ്രചരിപ്പിക്കല്‍, ലൈംഗികച്ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് യുവതികള്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി യുവതികള്‍ ജില്ലാ പൊലീസ് മേധാവിക്ക് നേരത്തേ പരാതി നല്‍കിയിരുന്നു.
പെണ്‍കുട്ടികള്‍ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേഗത്തിലെത്തിയ (Car)കാര്‍ ഇടത് വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തതാണ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. (video) ദൃശ്യങ്ങള്‍ തൊട്ടടുത്ത് നിന്നയാളാണ് പകര്‍ത്തിയത്.