അങ്കണവാടി ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹര്‍, കുടിശ്ശിക മൂന്നുമാസത്തിനകം നല്‍കണം; സുപ്രീം കോടതി

0
74

ഡൽഹി: അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി. ഗ്രാറ്റുവിറ്റി കുടിശ്ശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളില്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

അങ്കണവാടി ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു. ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി.

കൊറോണ വൈറസിന് എതിരെ രാജ്യം നടത്തിയ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് അങ്കണവാടി ജീവനക്കാര്‍ വഹിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്ത് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേര്‍സ് യൂണിയന്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.