സന്തോഷ് ട്രോഫി സെമിയില്‍ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം

0
56

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിലെ കേരളത്തിൻറെ എതിരാളി ആരാകുമെന്നത് ഇന്ന് നടക്കുന്ന മത്സരത്തിൽ അറിയാം. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഒഡീഷ സർവീസസ് മത്സരത്തിലെ വിജയിയായിരിക്കും സെമിയിൽ കേരളത്തിൻ്റെ എതിരാളി. രണ്ടാം മത്സരത്തിൽ കർണാടക ഗുജറാത്തുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങൾക്ക് പന്തുരുളുമ്പോൾ ഒഡീഷയും കർണാടകയുമാണ് സെമിയിലേക്ക് കണ്ണുനട്ടിരിക്കുന്നത്.

മൂന്ന് മത്സരങ്ങൾ കളിച്ച ഒഡീഷ രണ്ട് ജയവും ഒരു സമനിലയുമുൾപ്പടെ ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. സർവീസസിനെതിരെ ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഒഡീഷ സെമിയിലെത്തും. അങ്ങനെയെങ്കിൽ ബംഗാളാകും സെമിയിൽ ഒഡീഷയുടെ എതിരാളികൾ.സമനിലയാണ് ഫലമെങ്കിൽ രണ്ടാം സ്ഥാനവുമായി കേരളത്തിനെതിരെ സെമി കളിക്കാം.

അവസാന രണ്ട് മത്സരങ്ങളിൽ ഗംഭീര പ്രകടനം നടത്തിയാണ് ഒഡീഷ സർവീസസിനെതിരെ നിർണായക മത്സരത്തിന് ഇറങ്ങുന്നത്.

ശക്തമായ പ്രതിരോധ മത്സരമാവും ഒഡീഷ ഇന്ന് പുറത്തെടുക്കുന്നത്. എങ്കിൽ ഒഡീഷയുടെ പരാജയം കാത്തിരിക്കുകയാണ്.അതേസമയം
ഗ്രൂപ്പ് ബിയിൽ നിന്ന് മണിപ്പൂർ ഇതിനോടകം യോഗ്യത നേടി കഴിഞ്ഞു.