സന്തോഷ് ട്രോഫി:കേരളം സെമിയിൽ

0
97

മലപ്പുറം: ആവേശ കടലിരുമ്പുന്ന മലപ്പുറം പയ്യാനാട്ടെ ആരാധരെ സാക്ഷിയാക്കി സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ.
പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് ഗ്രൂപ് എ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെയാണ് കേരളം സെമിയിലെത്തിയത്.

ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഇരട്ടഗോൾ മികവിലാണ് ടീം ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരത്തിൽ കരുത്തരായ പഞ്ചാബിനെയാണ് കേരളം തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോൾ ആടിച്ചാണ് വിജയം സ്വന്തമാക്കിയത്. കേരളത്തിനായി 17,86 മിനുട്ടിലായിരുന്നു ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഗോളുകൾ. ഇതോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.

രാജസ്ഥാനെതിരെയും,ബംഗാളിനെതിരെയുമുള്ള തുടർച്ചയായ ജയത്തിന് ശേഷം, മേഘാലയ്ക്കെതിരായ് നടന്ന മത്സരത്തിൽ കേരളത്തിന് സമനിലയിൽ വഴങ്ങേണ്ടി വന്നിരുന്നു. ഇത് കേരളത്തിൻ്റെ ആരാധകരെ സംബന്ധിച്ച് നിരാശ സൃഷ്ടിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി നടന്ന മത്സരത്തിൽ കേരളം ചേർത്ത് പ്രതിരോധ വലയത്തിൽ ശക്തരായ പഞ്ചാബ് കീഴടങ്ങുകയായിരുന്നു.