വരും തലമുറയ്‌ക്ക് വേണ്ടിയാണ് നാടിന്റെ വികസനം; മുഖ്യമന്ത്രി

0
94

തിരുവനന്തപുരം: എൽഡിഎഫിന്റെ സിൽവർ ലൈൻ യോഗങ്ങൾക്ക് തുടക്കം. കേരളാ മോഡൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം വരും തലമുറയ്‌ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷേധാത്‌മക സമീപനം സ്വീകരിച്ച ശക്‌തികളെ കേരളത്തിന് നേരത്തെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഫിന്റേത് വികസന വിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഭൂപരിഷ്‌കരണം നടപ്പാക്കിയതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണം നടപ്പിലാക്കിയ 1957ലെ ഇഎംഎസ് സർക്കാരിന് എന്തൊക്കെ വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന്
മുഖ്യമന്ത്രി ഓർമിപ്പിച്ചു. സർക്കാരിനെ അട്ടിമറിക്കുന്ന സമരങ്ങൾ വരെ ഉയർന്നുവന്നു.
സമൂലമായ വിദ്യാദ്യാസ പരിഷ്‌കരണം ഇഎംഎസ് സർക്കാർ കൊണ്ടു വന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ൽ എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടന പത്രികയിൽ നാടിന്റെ സമഗ്ര വികസനം ഉറപ്പ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വലത് പക്ഷത്തിന് എപ്പോഴും പുരോഗമനത്തിന് വിരുദ്ധമായി നിലപാട് എടുത്ത പാരമ്പര്യമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.