പേർസണൽ ലോൺ എടുക്കും മുമ്പ്‌ ഈ കാര്യങ്ങൾ ശ്രെദ്ധിക്കാൻ മറക്കണ്ട

0
96

പലിശ കൂടുതലാണെങ്കിലും എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നതിനാല്‍ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവർ വളരെ കൂടുതലാണ്.

ഈട് നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നു എന്നതും വ്യക്തിഗത വായ്പകളെ ആകര്‍ഷകമാക്കുന്നു. നിങ്ങള്‍ സ്ഥിരമായി വരുമാനമുള്ള ഒരാളാണെങ്കില്‍ എക്കൗണ്ടുള്ള ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വ്യക്തിഗത വായ്പ സംബന്ധിച്ച ഓഫറുകള്‍ അറിയാം. വ്യക്തിഗത വായ്പയെടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നത്.

എത്ര തുകയാണ് വേണ്ടതെന്ന് നിശ്ചയിക്കണം

വ്യക്തിഗത വായ്പ എടുക്കുമ്ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് എത്ര തുകയാണ് വായ്പ എടുക്കേണ്ടതെന്നും അത് എപ്പോള്‍ എടുക്കണം എന്നുമാണ്. ഇപ്പോള്‍ വീട് വാങ്ങുന്നതിനും കാര്‍ വാങ്ങുന്നതിനും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പോലും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവരുണ്ട്.

ആവശ്യമായി വരുന്ന തുക കണക്കാക്കി അതനുസരിച്ച്‌ മാത്രം എടുക്കുക. പലിശയെ കുറിച്ച്‌ അറിയാം. വ്യക്തിഗത വായ്പാ ഓഫര്‍ ലഭ്യമായ ഉടനെ വായ്പയെടുക്കാതെ വിവിധ ബാങ്കുകളുടെ പലിശ നിരക്ക് അറിയാം. ഒരേയാള്‍ക്ക് തന്നെ വിവിധ ബാങ്കുകള്‍ വാദ്ഗാനം ചെയ്യുന്നത് വ്യത്യസ്തമായ പലിശ നിരക്കായിരിക്കാം.

പ്രോസസിംഗ് ഫീസ് ചോദിച്ചറിയുക

മറഞ്ഞിരിക്കുന്ന ചെലവുകളിലൊന്നാണ് പ്രോസസിംഗ് ഫീസ്. ചില ബാങ്കുകള്‍ കുറഞ്ഞ പ്രോസസിംഗ് ഫീസ് മാത്രമേ ഈടാക്കൂ. അതു പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വായ്പ നേരത്തേ ക്ലോസ് ചെയ്യുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്നാണ്. ബാങ്കുകള്‍ക്കനുസരിച്ച്‌ അത് വ്യത്യാസപ്പെട്ടിരിക്കും.

ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാകണം

മറ്റേതൊരു വായ്പയെയും പോലെ വായ്പ ലഭ്യമാകുന്നതിനുള്ള പ്രധാന മാനദണ്ഡം ക്രെഡിറ്റ് സ്‌കോര്‍ തന്നെ. ഉപഭോക്താവിന്റെ വരുമാനം, തിരിച്ചടവ് ശേഷി, നിലവിലുള്ള ബാധ്യതകള്‍ എന്നിവയെല്ലാം ക്രെഡിറ്റ് സ്‌കോറിനൊപ്പം ബാങ്ക് പരിശോധിക്കും. ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാണെങ്കില്‍ മികച്ച പലിശ നിരക്കില്‍ വായ്പ ലഭിക്കുകയും ചെയ്യും.

സോഷ്യല്‍ മീഡിയയും പ്രധാനം

പല ബാങ്കുകളും ഇടപാടുകാരെ കുറിച്ച്‌ അറിയാന്‍ ക്രെഡിറ്റ് സ്‌കോറും വരുമാനവും മറ്റും മാത്രമല്ല പരിഗണിക്കുക. അടുത്തിടെയായി പല ബാങ്കുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റ് ഡീറ്റെയ്ല്‍സ് പോലും പരിഗണിക്കുന്നുണ്ട്.

ബാങ്കുകള്‍ അവരുടെ നയത്തിനും ഉപഭോക്താവിന്റെ ശേഷിക്കും അനുസരിച്ചാണ് വായ്പാ തുക നിശ്ചയിക്കുക. ബാങ്കുകള്‍ പൊതുവേ 40 രൂപ വരെയൊക്കെ വായ്പ അനുവദിക്കുമ്ബോള്‍ ഫിന്‍ടെക് കമ്ബനികള്‍ 50000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ നല്‍കി വരുന്നത്. എന്നാല്‍ ഭവന വായ്പ, കാര്‍ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവ പോലെ, എന്തിനു വേണ്ടി ഈ തുക വിനിയോഗിക്കണം എന്നതു സംബന്ധിച്ച്‌ ഒരു നിര്‍ബന്ധവും ബാങ്കുകള്‍ക്കില്ല.