ഭാഗ്യ ലക്ഷ്മിയുടെ വെളിപ്പെടുത്തൽ ; മഞ്ജുവാര്യരുടെ മൊഴി വീണ്ടും എടുക്കും

0
106

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി ക്രൈം ബ്രാഞ്ച് സംഘം. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യറുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തിയേക്കും.

നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ തന്നെ ചില വെളിപ്പെടുത്തലുകള്‍ ഭാഗ്യലക്ഷ്മി നടത്തിയിരുന്നു. ഇതില്‍ വ്യക്ത തേടിയാണ് അന്വേഷ സംഘം മഞ്ജുവാര്യറെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് മുന്നിലുള്ള

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് മുന്നിലുള്ള നിര്‍ണായക സാഹചര്യ തെളിവാണ് മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായ അകല്‍ച്ച. നേരത്തെ കേസുമായി ബന്ധപ്പെട്ട രണ്ട് തവണ മഞ്ജു വാര്യറുടെ മൊഴി പൊലീസ് ശേഖരിച്ചു. ഏറ്റവും അവസാനമായ രണ്ടാഴ്ച മുമ്ബ് മഞ്ജുവാര്യറുടെ കൊച്ചിയിലെ റൂമില്‍ വെച്ചായിരുന്നു അന്വേഷണ സംഘം താരത്തിന്റെ മൊഴിയെടുത്തത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നൃത്ത വേദികളില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നൃത്ത വേദികളില്‍ തിരികെ വരാനുണ്ടായ സാഹചര്യമായിരുന്നു ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടറിലൂടെ വ്യക്തമാക്കിയത്. മഞ്ജു ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചെന്നും ആക്രോശിച്ചെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. കരിക്കകം ക്ഷേത്രത്തില്‍ മഞ്ജു വാര്യര്‍ ഡാന്‍സ് അവതരിപ്പിച്ചതായിരുന്നു ദിലീപിനെ പ്രകോപിപ്പിച്ചത്.

ക്ഷേത്രഭാരാവാഹികള്‍ ആവശ്യപ്പെട്ടതുകൊണ്ട് മഞ്ജു വാര്യറെ വിളിക്കുകയായിരുന്നു. ‘അന്ന് ദിലീപും മഞ്ജുവും തമ്മില്‍ പ്രശ്‌നമുള്ളത് കൊണ്ട് ദിലീപിനെ വിളിക്കാന്‍ തോന്നിയില്ല. ഞാന്‍ മഞ്ജുവിനെ വിളിച്ചു. മഞ്ജു ഡാന്‍സ് കളിക്കുവോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, എനിക്ക് കളിച്ചേ പറ്റൂ. ഞാന്‍ സാമ്ബത്തികമായിട്ട് വളരെ പ്രശ്‌നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. അപ്പോ പൈസയില്ല എന്റെ കയ്യില്, പൈസ വേണം എന്നിങ്ങനെ പറഞ്ഞു”- എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

അന്ന് രാത്രി ഒന്നരമണിയായപ്പോ ദിലീപ് വിളിച്ച്‌ മഞ്ജു ഡാന്‍സ് കളിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങള് നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലെ എന്ന് പറഞ്ഞു. അപ്പോ എന്റെയടുത്ത് പറഞ്ഞു. ചേച്ചിയെ ഭയങ്കര സ്‌നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാ കേള്‍ക്കും എന്ന് പറഞ്ഞു. ഞാന്‍ സംസാരിക്കില്ല എന്ന് പറഞ്ഞപ്പോള്‍ എന്റെ അടുത്ത് കുറച്ച്‌ ഷൗട്ട് ചെയ്ത് സംസാരിച്ചു. സംസാരിച്ചു. ഞാനും തിരിച്ച്‌ രൂക്ഷമായി സംസാരിച്ചു.

പിന്നീട് മഞ്ജു വിളിച്ചപ്പോള്‍ ഈ പ്രശ്നം അവര്‍ ഡീല്‍ ചെയ്യുമെന്നും മറ്റ് ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. ഇത് കഴിഞ്ഞ് അവര്‍ ഡാന്‍സ് കളിച്ചു. ഒരു സ്ത്രീയെക്കുറിച്ച്‌ മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെര്‍മിഷനോട് കൂടി ഞാന്‍ ഇപ്പോള്‍ ഇത് പറയുകയാണ് , ഇങ്ങനെയുള്ള തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് പറയുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിചേര്‍ത്തിരുന്നു.

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി 26 ന് കോടതി പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രോസിക്യൂഷന്റെ നീക്കം. തുടരന്വേഷണത്തില്‍ അന്വേഷണ സംഘത്തിനു ലഭിച്ച സാക്ഷിമൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.

രഹസ്യസ്വഭാവമുള്ള വിചാരണ രേഖകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയതു സംബന്ധിച്ചു പ്രതിഭാഗത്തോടു വിശദീകരണം തേടണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. ഇതോടൊപ്പം തന്നെ കോടതി ജീവനക്കാരുടെ മൊഴിയെടുക്കാനായി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയും 26നു പരിഗണിക്കും