ബസുകളുടെ കാലാവധി 17 വർഷമായി ദീർഘിപ്പിച്ചു

0
62

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വർഷം കൂടി ദീർഘിപ്പിച്ച് നൽകി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

കോവിഡ് 19 ന്റെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 15 വർഷത്തിൽ നിന്നും 17 വർഷമായി നീട്ടി നൽകിയത്.