മം​ഗളം വാരിക പ്രസിദ്ധീകരണം നിർത്തുന്നു 

0
69

മം​ഗളം പ്രസിദ്ധീകരണം നിർത്തുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് വാരികയുടെ പ്രസിദ്ധീകരണം നിർത്തുന്നത്. മം​ഗളത്തിന്റെ പത്രം അടക്കമുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും നഷ്ടത്തിലാണ്. കൊവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റിന്റെ വില ഉയര്‍ന്നതുമാണ് വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുളള വാരികയായിരുന്നു മം​ഗളം. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയെന്ന റെക്കോർഡും മം​ഗളം സ്വന്തമാക്കി. ഈ റെക്കോർഡ് ഭേദിക്കാൻ മറ്റു വാരികകൾക്ക് കഴിഞ്ഞിട്ടില്ല.

1969-ൽ എംസി വർഗീസ് ആണ് മംഗളം മാസിക ആരംഭിച്ചത്. മംഗളം പബ്ലിക്കേഷൻസാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. 1984-ൽ ഇതിന് 1.7 ദശലക്ഷം കോപ്പികൾ പ്രചരിച്ചിരുന്നു. പ്രവാസികൾക്കായി ഒരു പ്രത്യേക അന്താരാഷ്ട്ര പതിപ്പും പ്രസിദ്ധീകരിച്ചിരുന്നു. നോവലുകളും, സിനിമ വിശേഷങ്ങളും, ചലചിത്ര താരങ്ങളുടെ അഭിമുഖങ്ങളും മം​ഗളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

നിലവിൽ മംഗളം ദിനപത്രവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
സാമ്പത്തിക പ്രതിസന്ധി മൂലം അടുത്തിടെ മങ്ങൽ ചാനലിന്റെ പ്രവർത്തനവും കുറച്ചുനാൾ തടസ്സപ്പെട്ടിരുന്നു.
മലയാളത്തിലെ മറ്റ് പല പ്രമുഖ പത്രങ്ങളും സമാനമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അസംസ്കൃത സാധനങ്ങളുടെ അടിക്കടിയുള്ള ക്രമാതീത വിലവർധന കോപ്പികൾ പരിമിതമായ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ വൻ പ്രതിസന്ധിയിലാണ്.