ട്രിനിഡാഡ് കാർഡോണ, ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. ട്രിനിഡാഡ് കാർഡോണ, ഡേവിഡോ,ഐഷ എന്നിവർ ചേർന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക പേജിലൂടെ പാട്ട് പുറത്തിറങ്ങി.
അമേരിക്കൻ സ്റ്റാറായ ട്രിനിഡാഡ് കാർഡോണയും ആഫ്രോ ബീറ്റ്സ് ഐക്കണായ ഡേവിഡോയും ഖത്തർ ഗായികയായ ഐഷയും ഇതാദ്യമായാണ് ഒരു ഗാനത്തിനുവേണ്ടി ഒന്നിക്കുന്നത്. അമേരിക്കയുടെയും ആഫ്രിക്കയുടെയും മിഡിൽ ഈസ്റ്റിന്റെയും ഗാനസൗന്ദര്യം പാട്ടിൽ പ്രകടനമാണ്. ഇന്ന് രാത്രി നടക്കുന്ന ലോകകപ്പ് ഫിക്ചർ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിൽ ഗാനം ലൈവായി ആലപിക്കും. 2022 നവംബറിലാണ് ലോകകപ്പ് ആരംഭിക്കുന്നത്.