Tuesday
23 December 2025
23.8 C
Kerala
HomeSportsസന്തോഷ് ട്രോഫി ഫുട്ബോള്‍ കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനുമായി നടക്കും

സന്തോഷ് ട്രോഫി ഫുട്ബോള്‍ കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനുമായി നടക്കും

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരക്രമമായി. കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് രാത്രി എട്ടിന് രാജസ്ഥാനുമായി നടക്കും. എ ഗ്രൂപ്പില്‍ കേരളത്തിനൊപ്പം രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മേഘാലയ ടീമുകളാണുള്ളത്.

ഗ്രൂപ്പ് ബിയില്‍ ഗുജറാത്ത്, കര്‍ണാടകം, ഒഡിഷ, സര്‍വീസസ്, മണിപ്പുര്‍ ടീമുകളും. ഇരു ഗ്രൂപ്പുകളില്‍നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ സെമിയിലെത്തും. മെയ് രണ്ടിന് രാത്രി എട്ടിനാണ് ഫൈനല്‍. ഏപ്രില്‍ 28നും 29നും രാത്രി എട്ടിന് സെമിഫൈനല്‍ നടക്കും.

മഞ്ചേരി പയ്യനാട് സ്റ്റേഡിയവും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവുമാണ് വേദി. കേരളത്തിന്റെ കളികളെല്ലാം രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ്. ഇരു സ്റ്റേഡിയങ്ങളിലും അറ്റകുറ്റപ്പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ രണ്ടുതവണ സ്റ്റേഡിയം സന്ദര്‍ശിച്ചു.

RELATED ARTICLES

Most Popular

Recent Comments