Wednesday
24 December 2025
29.8 C
Kerala
HomePoliticsസിപിഐ എം പാർട്ടി കോൺഗ്രസ് പതാക ദിനം ആചരിച്ചു

സിപിഐ എം പാർട്ടി കോൺഗ്രസ് പതാക ദിനം ആചരിച്ചു

സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കയ്യൂര്‍ രക്തസാക്ഷി ദിനമായ മാര്‍ച്ച് 29ന് പതാക ദിനമായി ആചരിച്ചു. എകെജി സെന്ററിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി.

പാര്‍ടി കോണ്‍ഗ്രസിന്റെ വിളംബരമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ, ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കേന്ദ്രങ്ങളിലും ചെങ്കൊടി ഉയർന്നു. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവി ഗ്രൂപ്പ് അംഗങ്ങളുടെയും വീടുകളിലും പതാക ഉയർത്തി. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പതാക ഉയര്‍ത്തി.

RELATED ARTICLES

Most Popular

Recent Comments