Thursday
15 January 2026
23.8 C
Kerala
HomeKeralaലോറി ഡ്രൈവറെ തിരുവനന്തപുരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ലോറി ഡ്രൈവറെ തിരുവനന്തപുരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കഴക്കൂട്ടത്ത് ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സുജിത്(31) നെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയിലാണ് സുജിത് തൂങ്ങിമരിച്ചത്.

ലോറിയിൽ ഉണ്ടായിരുന്ന കയർ ഉപയോഗിച്ച് ലോറിയുടെ ഒരു വശത്ത് തൂങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ യാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി.

ലോറിക്കുള്ളിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയതായി പരിശോധനക്ക് ശേഷം പോലീസ് വ്യക്‌തമാക്കി. നിലവിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments