നോവാവാക്‌സിന് രാജ്യത്ത് അനുമതി; 12-18 വയസ് വരെയുള്ളവർക്ക് നൽകും

0
25

രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി ഒരു വാക്‌സിന് കൂടി അനുമതി. നോവാവാക്‌സ് എന്ന യുഎസ് നിർമിത കോവിഡ് വാക്‌സിനാണ് പുതുതായി അനുമതി നൽകിയത്. 12-18 വയസ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് നോവാവാക്‌സിന് ഡിസിജിഐ അടിയന്തിര അനുമതി നൽകിയത്.

NVX-CoV2373 എന്ന വാക്‌സിൻ സീറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഉൽപാദിപ്പിക്കുന്നത്. കോവോവാക്‌സ് എന്ന പേരിലാണ് ഇത് വിപണിയിൽ എത്തുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് കോവോവാക്‌സ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡിസംബറിൽ നൽകിയിരുന്നു.

അതേസമയം 80 ശതമാനം ഫലപ്രാപ്‍തി ഉണ്ടെന്നാണ് നോവാവാക്‌സിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇന്ത്യയിൽ 12നും 18നും ഇടയിൽ പ്രായമുള്ള 2,247 കുട്ടികളിൽ വാക്‌സിൻ പരീക്ഷിച്ചു വിജയിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്‌സിൻ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു.