Friday
26 December 2025
18.8 C
Kerala
HomePoliticsഇന്ധന വിലവർധന; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും നിർത്തി

ഇന്ധന വിലവർധന; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും നിർത്തി

പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. പ്‌ളക്കാർഡുകളുമായി എത്തിയ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയം ഇപ്പോൾ ഉന്നയിക്കാനാകില്ലെന്ന് രാജ്യസഭാധ്യക്ഷൻ നിലപാടെടുത്തതോടെ സഭയിൽ പ്രതിഷേധം കനത്തു. തുടർന്ന് ഇരുസഭയും നിർത്തിവെക്കുകയായിരുന്നു.

ഇന്ധന, പാചകവാതക വില വർധനവിനെതിരെ കെ മുരളീധരൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. രാജ്യസഭയിൽ കോൺഗ്രസ് എംപി ശക്‌തി സിങ് ഗോഹിലാണ് ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. എന്നാൽ, രാജ്യസഭാധ്യക്ഷൻ വിഷയം പരിഗണിച്ചില്ല. ഇന്നലെയും പ്രതിപക്ഷ ആവശ്യം സഭ തള്ളിയിരുന്നു.

അതേസമയം, രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ 84 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പെട്രോളിന് 1 രൂപ 78 പൈസയും,ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂടിയത്.

5 സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വർധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. എന്നാൽ അതിപ്പോള്‍ 118 ഡോളറിനരികെ എത്തിയിട്ടുണ്ട്. അതിനാൽ തന്നെ വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.

RELATED ARTICLES

Most Popular

Recent Comments