Wednesday
24 December 2025
21.8 C
Kerala
HomeKeralaകോളേജ് വിദ്യാര്‍ഥിനികളുടെ കരണത്തടിച്ച യുവാക്കള്‍ അറസ്റ്റില്‍

കോളേജ് വിദ്യാര്‍ഥിനികളുടെ കരണത്തടിച്ച യുവാക്കള്‍ അറസ്റ്റില്‍

ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശി നീണ്ടകര നീലേശ്വരം തോപ്പില്‍ ചേരിയില്‍ കുരിശ്ശടിക്ക് സമീപം ആന്‍സി ഭവനില്‍ ജോഷി(29), നീണ്ടകര മേരിലാന്റ് കോളനിയില്‍ സോജാ ഭവനില്‍ എബി (25) എന്നിവരാണ് പിടിയിലായത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.ഇന്നലെ വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. കോളേജ് റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടികളുടെ മധ്യത്തിലൂടെ അമിത വേഗതയില്‍ ബൈക്കോടിച്ചെത്തുകയും മോശമായി പെരുമാറുകയും ചെയ്തു. വിദ്യാര്‍ഥിനികളില്‍ ചിലര്‍ ഇതിനെ ചോദ്യം ചെയ്‌തതോടെ യുവാക്കള്‍ മടങ്ങി. പിന്നീട് വീണ്ടും തിരിച്ചെത്തിയ യുവാക്കള്‍ ട്രഷറിക്ക് സമീപം വച്ച് തങ്ങളെ ചോദ്യം ചെയ്‌ത വിദ്യാര്‍ഥിനികളില്‍ ചിലരുടെ കരണത്തടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങുകയും ചെയ്‌തു.

ആണായിരുന്നുവെങ്കില്‍ ചവിട്ടിക്കൂട്ടുമായിരുന്നുവെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തു. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശാസ്‌താംകോട്ട എസ്.ഐ രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ എ.സി.പി.ഒ അരുള്‍, ഗ്രേഡ് എസ്.ഐ ഹാരീസ്, സിപിഒ രഞ്ജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

RELATED ARTICLES

Most Popular

Recent Comments