സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചതിന് സെയ്ഷൽസിൽ നാവികസേന തടവിലാക്കിയ 61 ഇന്ത്യൻ മൽസ്യത്തൊഴിലാളികളിൽ 56 പേർ മോചിതരായി. ഇവരെ ഇന്ന് സെയ്ഷൽസ് സുപ്രീംകോടിതിയിൽ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്റ്റൻമാരായ അഞ്ച് തമിഴ്നാട്ടുകാരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മോചിതരായവരിൽ രണ്ടുപേർ മലയാളികളാണ്. അഞ്ചുപേർ അസംകാരും ബാക്കി തമിഴ്നാട്ടുകാരുമാണ്. ഇവരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാൻ സെയ്ഷൽസിലെ ഇന്ത്യൻ ഹൈക്കമീഷണറും നോർക്കയും വേൾഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങി.
ഫെബ്രുവരി 22ന് പോയ സംഘം പന്ത്രണ്ടാം തീയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിരുന്നു. ഇവർക്കുവേണ്ട നിയമസഹായം ഒരുക്കിയത് വേൾഡ് മലയാളി ഫെഡറേഷനാണ്. ആഫ്രിക്കയിൽനിന്ന് 1500 കിലോമീറ്റർ അകലെയാണ് സെയ്ഷൽസ് ദ്വീപ് സമൂഹം.