Wednesday
24 December 2025
21.8 C
Kerala
HomeKeralaശരീരത്തിൽ വെട്ടേറ്റ പാടുകൾ; കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തിൽ ദുരൂഹത

ശരീരത്തിൽ വെട്ടേറ്റ പാടുകൾ; കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തിൽ ദുരൂഹത. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠൻ(44) ഇന്നലെ രാത്രിയാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. പഴകച്ചവടക്കാരനായ കല്ലറ സ്വദേശി മണികണ്ഠൻ മഹാദേവേശ്വരത്തുള്ള ചന്തയിൽ വ്യാപാരം കഴിഞ്ഞ് ഓങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ വീട്ടിലാക്കിയതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വലിയ ശബ്ദം കേട്ട് സമീപവാസികൾ വന്ന് നോക്കിയപ്പോഴാണ് റോഡരികിൽ ബൈക്ക് വീണ് കിടക്കുന്നതും മണികൺഠനെയും കണുന്നത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹത്തിൽ മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകളാണ് സംശയം സൃഷ്ടിക്കുന്നത്. അപകട സമയത്ത് സംശയാസ്പദമായ രീതിയിൽ അവിടിയെത്തിയ വാഹനത്തിന്റെ സാന്നിധ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

RELATED ARTICLES

Most Popular

Recent Comments