Tuesday
23 December 2025
29.8 C
Kerala
HomeEntertainmentഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം അൽഫോൺസ് ചിത്രം; പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിൽ, ത്രില്ലടിച്ച് ആരാധകർ

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം അൽഫോൺസ് ചിത്രം; പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിൽ, ത്രില്ലടിച്ച് ആരാധകർ

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു. ‘ഗോൾഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. അൽഫോൺസ് പുത്രൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവച്ചത്.

”ഏഴ് വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. “ഗോൾഡ്” ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ ചാനലിൽ യൂട്യൂബിൽ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച… മാർച്ച് 25ന് “ഗോൾഡ്” എന്ന ചിത്രത്തിന്റെ ടീസർ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം. നിങ്ങൾ അത് കണ്ടിട്ട് എന്നോട് പറയൂ”. – അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.

 

നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുൻകൂർ പ്രഖ്യാപനങ്ങളില്ലാതെ നേരിട്ട് ചിത്രീകരണത്തിലേക്ക് കടന്ന സിനിമ നിലവിൽ എഡിറ്റിംഗ് ടേബിളിലാണ്.

 

RELATED ARTICLES

Most Popular

Recent Comments