ഇടുക്കി പാമ്പാടിക്കടുത്ത് ചെമ്മൻകുഴിയിൽനിന്ന് കാണാതായ കുരുവിക്കാട്ടിൽ ബിനീഷിന്റെ മൃതദേഹം കല്ലാർകുട്ടി അണക്കെട്ടിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ബിനീഷിനെയും മകൾ പാർവതിയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത് കണ്ടത്തിയിരുന്നു. തുടർന്ന് പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കല്ലാർകുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന് ബിനീഷിന്റെ മൃതദേഹം ലഭിച്ചത്. മകൾ പാർവതിക്കായുള്ള തെരിച്ചിൽ തുടരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.