Wednesday
24 December 2025
20.8 C
Kerala
HomeIndiaചരക്കുകപ്പൽ യാത്രാബോട്ടിൽ ഇടിച്ച് അഞ്ച് മരണം

ചരക്കുകപ്പൽ യാത്രാബോട്ടിൽ ഇടിച്ച് അഞ്ച് മരണം

കൂറ്റൻ ചരക്കുകപ്പൽ യാത്രാബോട്ടിൽ ഇടിച്ച് അഞ്ച് മരണം. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കു സമീപം, ഷിതലക്ഷ്യ നദിയിൽ ഞായറാഴ്ചയാണ് സംഭവം. ബോട്ടിൽ അറുപതിലധികം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം. എം.വി. രൂപ്ഷി-9 എന്ന ചരക്കു കപ്പലാണ് എം.വി അഫ്‌സറുദ്ദീൻ എന്ന ബോട്ടിൽ ഇടിച്ചത്.

അപകടത്തിൽ നിരവധിപേരെ കാണാതായതായി ബംഗ്ലാദേശ് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ് പി റിപ്പോർട്ട് ചെയ്തു. ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തതായാണ് ബംഗ്ലാദേശ് പൊലീസ് ഒദ്യോഗികമായി പുറത്തുവിട്ട വിവരം.

ബോട്ട് പൂർണമായും വെള്ളത്തിനടിയിലായതിന് ശേഷമാണ് കപ്പൽ നിൽക്കുന്നത്. നിരവധിപേർ നീന്തി രക്ഷപ്പെട്ടതായും പൊലീസ് ഇൻസ്‌പെക്ടർ അസ്ലം മിയ വ്യക്തമാക്കുന്നു. സംഭവം നടക്കുമ്പോൾ സമീപത്തെ ബോട്ടിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബോട്ട് ക്രമേണ വെള്ളത്തിൽ മുങ്ങുന്നതും വീഡിയോയിൽ കാണാം. ജീവൻ രക്ഷിക്കാൻ ചില യാത്രക്കാർ ബോട്ടിൽ നിന്ന് നദിയിലേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്

RELATED ARTICLES

Most Popular

Recent Comments