Wednesday
24 December 2025
29.8 C
Kerala
HomeKeralaസുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; സഹോദരൻ സുനിൽ ഗോപി അറസ്‌റ്റിൽ

സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; സഹോദരൻ സുനിൽ ഗോപി അറസ്‌റ്റിൽ

പ്രമുഖ നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹോദരൻ സുനിൽ ഗോപി അറസ്‌റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും അഡ്വാൻസ് നൽകിയ തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്‌തുവെന്നാണ് പരാതി. ഗിരിധരൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.

കോയമ്പത്തൂരിലെ ജില്ലാ ക്രൈം ബ്രാഞ്ച് സുനിൽ ഗോപിയെ അറസ്‌റ്റ്‌ ചെയ്‌തു. 4.5 ഏക്കർ സ്‌ഥലത്തിന് സുനിൽ ഗോപി 97 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതിയിൽ വ്യക്‌തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിക്കാരൻ പറയുന്നു. സുനിൽ ഗോപിയുടെ അക്കൗണ്ടിലേക്ക് 72 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തുക്കൾക്ക് 25 ലക്ഷം രൂപയും നൽകിയെന്നുമാണ് വിവരം.

കോയമ്പത്തൂരിലെ നവകാരൈയിൽ മയിൽ സ്വാമി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള 4.5 ഏക്കർ ഭൂമി സുനിൽ ഗോപി വാങ്ങിയിരുന്നു. ഭൂമി ഇടപാടിന്റെ രജിസ്‌ട്രേഷൻ അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ച കാര്യം മറച്ചുവെച്ച് ഗിരിധരന്‌ ഭൂമി മറിച്ച് വിൽക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സുനിൽ ഗോപിയെ റിമാരുണ്ട് ചെയ്‌തിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments