ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

0
123

ആൻഡമാൻ നിക്കോബാർ ദ്വീപ്, ആൻഡമാൻ കടൽ, അതിനോട് ചേർന്നുള്ള തെക്ക് – കിഴക്കൻ ബംഗാള്‍ ഉൾക്കടൽ എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറില്‍ 45 മുതൽ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും നാളെ ( മാർച്ച് 21) ആൻഡമാൻ നിക്കോബാർ ദ്വീപ് മധ്യ-കിഴക്കൻ ബംഗാള്‍ ഉൾക്കടൽ അതിനോട്ചേർന്നുള്ള തെക്ക് – കിഴക്കൻ ബംഗാള്‍ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറില്‍ 65 മുതൽ 75 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 85 കിലോമീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മാർച്ച് 22ന് മധ്യ -കിഴക്കൻ ബംഗാള്‍ ഉൾക്കടലിലും മ്യാൻമർ തീരത്തും മണിക്കൂറില്‍ 60 മുതൽ 70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്ച ( മാർച്ച് 23)വടക്കൻ ആൻഡമാൻ നിക്കോബാർ ദ്വീപിലും – വടക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് – കിഴക്കൻ ബംഗാള്‍ ഉൾക്കടൽ , വടക്ക് കിഴക്കൻ ബംഗാള്‍ ഉൾക്കടലിൽ , തെക്ക് കിഴക്കൻ ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.