Thursday
25 December 2025
20.8 C
Kerala
HomeKeralaഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ (54) ആണ് മരിച്ചത്. ഒരു ഇതര സംസ്‌ഥാന തൊഴിലാളി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ക്ഷേത്രത്തിനോട് ചേർന്നുള്ള പറമ്പിൽ കൂടി നിൽക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തെങ്ങിന്റെ അടിഭാഗത്ത് തീപിടിച്ചതിനെ തുടർന്നാണ് കടപുഴകിയത്.

പാറോപ്പടി കൊല്ലറക്കൽ സുധീഷ്, സുനി, പറമ്പിൽ ബസാറിലെ ഓയിൽ മിൽ ജീവനക്കാരൻ പ്രഭാത് മെൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments