Wednesday
24 December 2025
19.8 C
Kerala
HomeKeralaപീഡന പരാതിയുമായി വനിതാ ഡോക്ടർ; മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു

പീഡന പരാതിയുമായി വനിതാ ഡോക്ടർ; മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു

വനിതാ ഡോക്ടർ നൽകിയ പീഡന പരാതിയിൽ മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു. മലയിൻകീഴ് സിഐ സൈജുവിനെതിരെയാണ് കേസെടുത്തത്. വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്. പൊലീസ് ഓഫീസേഴ്സ് റൂറൽ പ്രസിഡന്റ് കൂടിയാണ് സൈജു.കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും.

അതേസമയം കൊച്ചിയിൽ ഒരു ടാറ്റു ആർട്ടിസ്റ്റിന് എതിരെ കൂടി പീഡന പരാതി. പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുൽദീപ് കൃഷ്ണയ്ക്ക് എതിരെ സഹപ്രവർത്തകയാണ് പരാതി നൽകിയത്. ടാറ്റു ചെയ്യാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുൽദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലുള്ളത്.കാസർഗോട് സ്വദേശിയാണ് കുൽദീപ്.

Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ

ഒളിവിൽ പോയ കുൽദീപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പീഡനദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

RELATED ARTICLES

Most Popular

Recent Comments