Wednesday
24 December 2025
21.8 C
Kerala
HomeKerala70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളുമായി യുവാവ് പിടിയിൽ

70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളുമായി യുവാവ് പിടിയിൽ

കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപന നടത്താൻ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീന്റെ (36) വീട്ടിൽ നിന്നാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. ഇയാളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു.

ഹാഷിഷ് ഓയിൽ, കൊക്കൈയിൻ, ലഹരി ഗുളികൾ എന്നിവയാണ് ഫസലുദ്ദീന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. 83 എൽഎസ്‌ഡി സ്‌റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫസലുദ്ദീൻ ഇതിന് മുമ്പും ലഹരി വസ്‌തുക്കൾ വിൽപന നടത്തിയതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments