ഐഎഫ്എഫ്‌കെ; രണ്ടാംദിനം പ്രേക്ഷകർക്ക് മുന്നിലെത്തുക 68 ചിത്രങ്ങൾ

0
27

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ ‘ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ’ ഉൾപ്പടെ 68 ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തും. മൽസര ചിത്രങ്ങളുടെ പ്രദർശനവും ഇന്നാരംഭിക്കും. ഏഴ് മൽസര ചിത്രങ്ങളും 17 ഇന്ത്യൻ സിനിമയും പ്രദർശനത്തിലുണ്ട്.

മൽസര വിഭാഗത്തിലെ മലയാള ചിത്രമായ ‘ആവാസ വ്യൂഹ’ത്തിന്റെ ആദ്യ പ്രദർശനവും ഇന്നുണ്ടാവും. കമീല അഡീനിയുടെ ‘യൂനി’, റഷ്യൻ ചിത്രം ‘ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്’, തമിഴ് ചിത്രമായ ‘കൂഴാങ്കൽ’, അർജന്റീനൻ ചിത്രം ‘കമീല കംസ് ഔട്ട് റ്റു നെറ്റ്’, മൗനിയ അക്ൽ സംവിധാനം ചെയ്‌ത ‘കോസ്‌റ്റ ബ്രാവ ലെബനൻ’, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ‘ക്ളാര സോള’ എന്നിവയാണ് മൽസര വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുക.

കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്‌ചാത്തലത്തിൽ അവതരിപ്പിക്കുന്ന ‘ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ’ ആദ്യപ്രദർശനം രാവിലെ ആരംഭിച്ചു. ഐഎസ്‌ ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനംചെയ്‌ത ഈ ചിത്രം ഏരീസ് പ്ളെക്‌സ്-6ലാണ് പ്രദർഷിപ്പിക്കുന്നത്. കൂടാതെ അപർണ സെനിന്റെ ‘ദി റേപ്പിസ്‌റ്റ്’ ഉൾപ്പടെ 17 ഇന്ത്യൻ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.