Tuesday
23 December 2025
28.8 C
Kerala
HomePoliticsബം​ഗാൾ ഉപതെരഞ്ഞെടുപ്പ് : സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബം​ഗാൾ ഉപതെരഞ്ഞെടുപ്പ് : സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബംഗാളിൽ നിയമസഭ, ലോക്‌സഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബാലിഗഞ്ച് നിയമസഭാസീറ്റിൽ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. സൈറാ ഷാ ഹലിമും അസൻസോൾ ലോക്‌സഭ സീറ്റിൽ എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പാർഥാ മുഖർജിയും മത്സരിക്കും.

മന്ത്രി സുബ്രതാ മുഖർജിയുടെ നിര്യാണത്തെ തുടർന്നാണ് ബാലിഗഞ്ചിൽ മത്സരം. ബിജെപി മുൻ കേന്ദ്രമന്ത്രി ബാബുൾ സുപ്രിയ കാലുമാറി തൃണമൂലിൽ ചേർന്ന് എംപി സ്ഥാനം രാജിവച്ചതോടെയാണ് അസൺസോളിൽ ഒഴിവുവന്നത്. തൃണമൂൽ ബാബുൾ സുപ്രിയയെ ബാലിഗഞ്ചിലും ബോളിവുഡ് താരവും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നൻ സിൻഹയെ അസൻസോളിലും സ്ഥാനാർഥികളാക്കി.

RELATED ARTICLES

Most Popular

Recent Comments