Wednesday
24 December 2025
21.8 C
Kerala
HomeKeralaമുൻകാല സിപിഐ എം എൽ നേതാവ്‌ കെ സി സെബാസ്റ്റിൻ അന്തരിച്ചു

മുൻകാല സിപിഐ എം എൽ നേതാവ്‌ കെ സി സെബാസ്റ്റിൻ അന്തരിച്ചു

മുൻകാല സിപിഐ എം എൽ നേതാവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ സി സെബാസ്റ്റിൻ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെളളിയാഴ്‌ച രാവിലെയായിരുന്നു അന്ത്യം. അഞ്ചു വർഷമായി അർബുദ രോഗബാധിതനായിരുന്നു. ആലുവ സെന്റ് സേവിയേഴ്‌സ് ട്രെയ്‌നിങ് കോളേജ് പ്രിൻസിപ്പാൾ സാലി ജോസഫാണ് ഭാര്യ. മകൾ: കണ്ണകി നാറ്റ്സിനെറ്റ് (എഞ്ചിനിയറിങ് വിദ്യാർത്ഥിനി).

‘സമീക്ഷ’ മുൻ ചീഫ് സബ് എഡിറ്ററും ഗ്രന്ഥകാരനുമാണ്. ധാരാളം അന്വേഷണാത്മക റിപ്പോർട്ടുകളും എഴുതിയിട്ടുണ്ട്. ചെറുകഥാകൃത്തുമായിരുന്നു. ‘നട്ടെല്ലി സിനിമ ‘, ‘പരസ്‌പരം പ്രണയിക്കുന്ന സ്ത്രീകൾ ‘ തുടങ്ങിയവയാണ് പുസ്‌തകങ്ങൾ. മൃതദേഹം കൊച്ചി വടുതല പള്ളിക്കടുത്തുള്ള കൊളരിക്കൽ വീട്ടിൽ ശനിയാഴ്‌ച രാവിലെ പൊതുദർശനത്തിന് വയ്ക്കും. മതാചാരങ്ങളില്ലാതെ വൈകീട്ട് നാലിന്‌ പച്ചാളം പൊതുശ്‌മശാനത്തിൽ സംസ്ക്കരിക്കും.

RELATED ARTICLES

Most Popular

Recent Comments