Wednesday
24 December 2025
20.8 C
Kerala
HomeKeralaവാളയാറിൽ 165 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്‌റ്റിൽ

വാളയാറിൽ 165 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്‌റ്റിൽ

വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ ഉൾപ്പടെ മൂന്നുപേരെ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തു.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അതേസമയം റൈഡ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എക്‌സൈസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസവും വാളയാറിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. ഫെബ്രുവരി 25ന് വാളയാർ ടോൾ പ്ളാസയ്‌ക്ക് സമീപം കാറിൽ കടത്തിയ 188 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു.

പെരുമ്പാവൂർ തണ്ടേക്കാട് ബിനു എന്ന മുഹമ്മദ് ബിലാൽ (37), പഴയന്നൂർ കല്ലേപ്പാടത്തെ അഭിത്ത് (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും മൂർച്ചയേറിയ രണ്ട് വടിവാളും കണ്ടെടുത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments