Tuesday
23 December 2025
29.8 C
Kerala
HomeKeralaമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ആറ് വർഷത്തിനുള്ളിൽ 6 ലക്ഷം പേർക്ക് ചികിത്സാ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ആറ് വർഷത്തിനുള്ളിൽ 6 ലക്ഷം പേർക്ക് ചികിത്സാ സഹായം

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി 2016 മെയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ ഏകദേശം 6 ലക്ഷം (5,97,868) പേർക്ക് ചികിത്സാ സഹായം നൽകി. 1106.44 കോടി രൂപയാണ് അതിനായി അനുവദിച്ചത്.

ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2021 മെയ് മുതൽ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നൽകിക്കഴിഞ്ഞു.

സർക്കാരിന്റെ പ്രഖ്യാപിത നയമായ പൊതുആരോഗ്യമേഖലയുടെ ശാക്തീകരണവും അർഹരായവർക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തലും മികച്ച രീതിയിൽ പ്രവർത്തനം തുടരുകയാണ്. ഇതിന്റെ തെളിവു കൂടിയാണ് ഈ കണക്കുകൾ. കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടുമ്പോഴും ക്ഷേമകാര്യങ്ങളിൽ സർക്കാർ ജാ​ഗ്രത പുലർത്തിയിരുന്നു. ജനത്തിന്റെ പ്രശ്നങ്ങൾ കണ്ടറിഞ്ഞാണ് സർക്കാരിന്റെ ഓരോ ക്ഷേമ പ്രവർത്തനവും മുന്നോട്ട് പോകുന്നത്.

RELATED ARTICLES

Most Popular

Recent Comments