തൃശൂരിൽ മത്സ്യബന്ധനത്തിനിടെ വലയിൽ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

0
47
symbolic image

തൃശൂർ ചാവക്കാട് കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിലെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി. കടപ്പുറം മുനയ്ക്കക്കടവ് ഫിൻഷ് ലാൻഡിംഗ് സെൻ്ററിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ നൂറുൽ ഹുദ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം ബോട്ടിൽ തന്നെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ പൊലീസിനെ വിവരമറിയിച്ചു. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് ലഭിച്ചത്. ടിഷർട്ടും പാൻ്റുമാണ് വേഷം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.